ഹര്‍ദീക് പട്ടേല്‍ വിവാഹിതനായി

അഹമ്മദാബാദ്- പട്ടീദാര്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കി ഗുജറാത്തില്‍ ബി.ജെ.പിയെ വിറപ്പിച്ച ഹര്‍ദീക് പട്ടേല്‍ വിവാഹിതനായി. ലളിതമായ ചടങ്ങില്‍ ബാല്യകാല സഖി കൃന്‍ജാല്‍ പരീഖിനെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം ചടങ്ങില്‍ പങ്കെടുത്തു.
നിയമവിദ്യാര്‍ഥിനിയാണ് വധു. ദിഗ്‌സറിലെ ക്ഷേത്രത്തില്‍ പരമ്പരാഗത രീതിയിലായിരുന്നു വിവാഹം.

 

 

Latest News