ഐസിഐസിഐ അഴിമതി; കേന്ദ്രം ഇടപെട്ടു, അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

ന്യൂദല്‍ഹി- അഴിമതി ആരോപണം നേരിടുന്ന ഐസിഐസിഐ ബാങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ തലവന്‍ വേണുഗോപാല്‍ ധൂത് തുടങ്ങിയവര്‍ക്കെതിരെ അന്വേഷണം നടത്തുന്ന സിബിഐ ഉദ്യോഗസ്ഥനെ മാറ്റി. അന്വേഷണ ഉദ്യോഗസ്ഥനായ സൂധാന്‍ഷു ധര്‍ മിശ്രയെയാണ് റാഞ്ചിയിലേക്ക് സ്ഥലം മാറ്റിയത്. ചന്ദ കൊച്ചാറിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനെ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വിമര്‍ശിച്ചതിനു തൊട്ടു പിന്നാലെയാണ് സ്ഥലം മാറ്റം. അന്വേഷണ സാഹസികത എന്നാണ് സിബിഐ നടപടിയെ അരുണ്‍ ജയ്റ്റ്‌ലി വിളിച്ചത്. 

വീഡിയോകോണ്‍ കമ്പനിക്ക് വഴിവിട്ട രീതിയില്‍ വായ്പ അനുവദിച്ചു എന്നായിരുന്നു ചന്ദ കൊച്ചാറിനെതിരെയുളള ആരോപണം. നേരത്തെ, ആരോപണത്തെത്തുടര്‍ന്ന് ചന്ദ കൊച്ചാര്‍ പദവി ഒഴിഞ്ഞിരുന്നു.

 

Latest News