കാട്ടാക്കടയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം- തലസ്ഥാനത്ത് വീണ്ടും അക്രമം, 
കാട്ടാക്കടയ്ക്ക് സമീപം ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു. ഊരൂട്ടമ്പലം മണ്ഡല്‍ ശാരീരിക് പ്രമുഖ് ശിവപ്രസാദിനെതിരെയാണ് അക്രമണം ഉണ്ടായത്.

തലക്ക് ഗുരുതരമായി പരിക്കേറ്റ ശിവപ്രസാദിനെ നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിനു പിന്നില്‍ ഡിവൈഎഫ്‌ഐ ആണെന്ന് ആര്‍.എസ്.എസ് ആരോപിച്ചു.
 

Latest News