ആടിനെ ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി ഉടമ പോലീസില്‍

പട്‌ന- കുടിച്ചുപൂസായ 27 കാരന്‍ ഗര്‍ഭിണിയായ ആടിനെ ബലാത്സംഗം ചെയ്തു. ആടിന്റെ ഉടമയായ സ്ത്രീയാണ് പരാതിയുമായി രംഗത്തുവന്നതെന്ന് പോലീസ് പറഞ്ഞു. മൂന്ന് മാസം ഗര്‍ഭിണിയായ തന്റെ ആടിനെയാണ് ഇയാള്‍ പീഡിപ്പിച്ചതെന്ന് പരാതിക്കാരി പറഞ്ഞു.
നിരവധി നാട്ടുകാര്‍ നോക്കിനില്‍ക്കെയായിരുന്നു കുടിയന്റെ വീരകൃത്യമെന്ന് പരാതിയില്‍ പറയുന്നു. ക്രൂരമായ മൃഗപീഡനമാണ് നടന്നത്. ആട് പിന്നീട് ചത്തു. ഇതോടെയാണ് ഉടമ പരാതിയുമായി എത്തിയത്.
പട്‌നയിലെ പര്‍സ ബസാര്‍ എന്ന ഗ്രാമത്തിലാണ് സംഭവം. മധേപുരക്കാരനായ കൂലിത്തൊഴിലാളിയാണ് പ്രതിയെന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യ ടുഡേ പറഞ്ഞു.
 

Latest News