മോഡിയെ വിശ്വാസമില്ലാത്തവരില്‍ കൂടുതല്‍ ദക്ഷിണേന്ത്യക്കാര്‍

ന്യൂദല്‍ഹി-റഫാല്‍ യുദ്ധവിമാന കരാര്‍ റിലയന്‍സിന് ലഭിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സഹായിച്ചുവെന്ന് വിശ്വസിക്കുന്നവരില്‍ ദക്ഷിണേന്ത്യക്കാര്‍ മുന്നില്‍. ഉത്തരേന്ത്യയിലുള്ളവരില്‍ ഭൂരിഭാഗവും  പ്രധാനമന്ത്രി മോഡിയും കേന്ദ്ര സര്‍ക്കാരും അഴിമതി കാണിച്ചിട്ടില്ലെന്ന വിശ്വാസക്കാരാണ്.
ഇന്ത്യാടുഡേ നടത്തിയ മൂഡ് ഓഫ് ദി നേഷന്‍ സര്‍വെയില്‍ പങ്കെടുത്ത 32 ശതമാനം പേര്‍ റഫാല്‍ വിമാനങ്ങള്‍ക്കായി ഫ്രാന്‍സുമായി ഉണ്ടാക്കിയ 59,000 കോടി രൂപയുടെ കരാറില്‍ അഴിമതിയില്ലെന്ന് അഭിപ്രായപ്പെട്ടു.
എന്നാല്‍ കരാറില്‍ അഴിമതിയുണ്ടെന്ന് 30 ശതമാനം പേര്‍ കരുതുന്നു. 
ഈ അഭിപ്രായത്തില്‍ ദക്ഷിണേന്ത്യക്കാരും ഉത്തരേന്ത്യക്കാരും തമ്മിലുള്ള വ്യത്യാസം കൗതുകകരമാണ്. ദക്ഷിണേന്ത്യക്കാരായ 40 ശതമാനം പേര്‍ കരറില്‍ അഴിമതിയുണ്ടെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ഉത്തരേന്ത്യയില്‍നിന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ 27 ശതമാനം മാത്രമേ അങ്ങനെ കരുതുന്നുള്ളൂ. കരാര്‍ കിട്ടാന്‍ റിലയന്‍സിനെ മോഡി സഹായിച്ചുവെന്ന് 35 ശതമാനം അഭിപ്രായപ്പെട്ടപ്പോള്‍ 34 ശതമാനം അത് വിശ്വസിക്കുന്നില്ല. മോഡി റിലയന്‍സിനെ സഹായിച്ചുവെന്ന് പറഞ്ഞവരില്‍ 46 ശതമാനം ദക്ഷിണേന്ത്യക്കാരാണ്.
 

Latest News