ഇന്‍ഡോറില്‍ സല്‍മാന്‍ ഖാനെ  നിര്‍ത്താന്‍ കോണ്‍ഗ്രസ് 

ബോളിവുഡിലെ കിങ്ങ് ഖാന്‍ മാരില്‍ ഒരാളെ തന്നെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. സല്‍മാന്‍ ഖാന്റെ  പേരാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്നത്. ഇന്‍ഡോര്‍ മണ്ഡലത്തില്‍ നിന്ന് സല്‍മാനെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. 40 വര്‍ഷമായി ബിജെപിയാണ് ഇവിടെ മത്സരിച്ച് ജയിക്കുന്നത്. ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ ആണ് മണ്ഡലത്തിലെ എംപി. ഇവിടെ സല്‍മാന്‍ ഖാനെ മത്സരിപ്പിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതാവ് രാകേഷ് യാദവാണ് ഉയര്‍ത്തിയത്. ഇന്‍ഡോര്‍ സല്‍മാന്‍ ഖാന്റെ  ജന്‍മ സ്ഥലമാണ്. പലപ്പോഴായി അദ്ദേഹം നഗരം  സന്ദര്‍ശിക്കാറുമുണ്ട്. സല്‍മാന്‍ ഇന്‍ഡോറില്‍ നില്‍ക്കുകയാണെങ്കില്‍ അത് യുവാക്കളുടെ വോട്ട് നേടിയെടുക്കാന്‍ സഹായിക്കുമെന്ന് രാകേഷ് പറയുന്നു. ഇതുവരെ താരം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. 

Latest News