ജിദ്ദ - പെട്രോളിയം ഉല്‍പന്നങ്ങള്‍ സൂക്ഷിച്ച നാലു ടാങ്കറുകള്‍ കത്തിനശിച്ചു. ചുറ്റുമതിലോടു കൂടിയ കോംപൗണ്ടില്‍ നിര്‍ത്തിയിട്ട ടാങ്കറുകളിലാണ് തീ പടര്‍ന്നുപിടിച്ചത്. അഗ്നിബാധയില്‍ ഒരാള്‍ക്ക് പൊള്ളലേറ്റു. ഇയാള്‍ക്ക് സംഭവസ്ഥലത്തു വെച്ച് റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ പ്രാഥമികശുശ്രൂഷകള്‍ നല്‍കി. സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു.