തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 29ന്? കൊച്ചിയില്‍.29ന് രാവിലെ 10.30 ന് കൊച്ചി വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി അവിടെ നിന്ന് അന്തരിച്ച കെപിസിസി വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡന്റ് എം.ഐ. ഷാനവാസിന്റെ വീട് സന്ദര്‍ശിക്കും. പിന്നീട് അദ്ദേഹം യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ശേഷം കൊച്ചി മറൈന്‍ ഡ്രൈവില്‍ കോണ്‍ഗ്രസ് പൊതുസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും.
സ്ത്രീകളുടെ വന്‍ പ്രാതിനിധ്യം സമ്മേളനത്തിലുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. വൈകിട്ടോടെ രാഹുല്‍ ഗാന്ധി ഡല്‍ഹിയിയ്ക്ക് തിരിക്കും.രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തെ തുടര്‍ന്ന് ചൊവ്വാഴ്ച നിയമസഭ ചേരില്ല. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് ചൊവ്വാഴ്ചത്തെ നിയമസഭാ സമ്മേളനം മാറ്റിയത്. അതിന് പകരം ഫെബ്രുവരി ഒന്നിന് സഭ ചേരും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശന പരിപാടികളില്‍ പ്രതിപക്ഷത്തെ മിക്ക എംഎല്‍എമാരും പങ്കെടുക്കുന്നുണ്ട്.