കുതിച്ചുകയറി സ്വര്‍ണം, പവന് 24,400 രൂപ

കൊച്ചി- സ്വര്‍ണത്തിന് റെക്കോഡ് വില. ഗ്രാമിന് 3,050 രൂപയെന്ന ചരിത്ര വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. പവന് 24,400 രൂപയായി. ഇതുവരെയുണ്ടായ നിരക്കുകളില്‍ റെക്കോര്‍ഡ് വിലയാണിത്. ഗ്രാമിന് 3,030 രൂപയാണ് ഇതിനു മുന്‍പു വന്ന ഏറ്റവും ഉയര്‍ന്ന നിരക്ക്. രാജ്യാന്തര വിപണിയിലെ വിലവര്‍ധനയാണ് വില കൂടാന്‍ കാരണം. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 54 ഡോളര്‍ കൂടി 1304 ഡോളറായി.
സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വിലയുണ്ടായിരുന്ന 201 ന്റെ അവസാന മാസങ്ങളില്‍ 1,885 ഡോളറായിരുന്നു രാജ്യാന്തര വിപണിയിലെ വില. അന്നു ഡോളറിന് എതിരെ രൂപയുടെ മൂല്യം 55 നിലവാരത്തിലുമായിരുന്നു. രാജ്യാന്തര വിപണിയിലെ വിലയേക്കാള്‍ രൂപയുടെ മൂല്യവും ആഭ്യന്തര ഡിമാന്‍ഡുമാണു രാജ്യത്തെ സ്വര്‍ണവിലയെ ഇപ്പോള്‍ സ്വാധീനിക്കുന്നത്.
പുതുവര്‍ഷം പിറന്നതു മുതല്‍ സ്വര്‍ണവില കുതിക്കുകയാണ്. ഡിസംബര്‍ 31 ന് ഒരു പവന്റെ വില 23,440 രൂപയായിരുന്നു (ഗ്രാമിന് 2930 രൂപ). എന്നാല്‍ 15 ദിവസത്തിനുള്ളില്‍ വില പവന് 24,000 കടന്നു. 15 ദിവസംകൊണ്ട് 680 രൂപയുടെ വര്‍ധന.
 

Latest News