Sorry, you need to enable JavaScript to visit this website.

പുതിയ പരസ്യ മാതൃക, പോലീസ് കേസെടുത്തു

റോഡിൽ വിതറിയ രണ്ടായിരം രൂപയുടെ മാതൃകയിലുള്ള പരസ്യ നോട്ടീസ് ശേഖരിക്കുന്ന ജനങ്ങൾ.

കോഴിക്കോട് - രണ്ടായിരത്തിന്റെ നോട്ട് വിതറി വേറിട്ട പരസ്യ പ്രമോഷൻ. ഇന്നലെ വൈകീട്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് സ്വകാര്യ കോഫി ഷോപ്പ് ടീം രണ്ടായിരം രൂപയുടെ നോട്ടിന്റെ മാതൃകയിൽ പരസ്യം ചെയ്ത് ശ്രദ്ധയാകർഷിച്ചത്. വൈകീട്ട് നാലരയോടെ മിഠായിത്തെരുവ് ഹനുമാൻ കോവിലിന് മുമ്പിലായിരുന്നു തുടക്കം. ഒരു ബാഗിൽ ഒളിപ്പിച്ച നോട്ടുകൾ ചില ആളുകൾ കണ്ടെത്തി പുറത്തെടുക്കുകയും അത് വിതറുകയും എടുത്ത് ഓടുകയുമെല്ലാം ചെയ്ത് ഒരു നാടകീയത സൃഷ്ടിക്കുന്നതായിരുന്നു പരിപാടി. ഒറ്റനോട്ടത്തിൽ 2000ത്തിന്റെ നോട്ടുകളാണെന്ന് തോന്നുന്ന തായിരുന്നു ഇവരുടെ കാർഡുകൾ.
മാനാഞ്ചിറ സ്‌ക്വയറിനുള്ളിലും നടക്കാവിലും സരോവരം ബയോപാർക്കിനു സമീപവുമെല്ലാം ഇത് ആവർത്തിച്ചു. ഒരു  സ്ഥാപനത്തിന് ജനങ്ങളിലേക്കിറങ്ങി ചെല്ലുകയെന്നത് അങ്ങേയറ്റം പ്രയാസമേറിയ കാലമാണിത്. അതുകൊണ്ടാണ് വേറിട്ട രീതിയിലൊരു പ്രമോഷൻ. ഇത്തരം വ്യത്യസ്തതകൾ ഞങ്ങളുടെ കടക്കുള്ളിലും ഒളിപ്പിച്ചിട്ടുണ്ടെന്ന് എം.ഡി പറഞ്ഞു. ആൾക്കൂട്ടങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തിയതിന് ടൗൺ പോലീസ് കേസെടുത്തു വിട്ടയച്ചു.

 

 

Latest News