ഫേസ് ബുക്കില്‍നിന്ന് വാട്‌സാപ്പിലേക്ക് മെസേജ് അയക്കാന്‍ സംവിധാനം വരുന്നു

വാഷിംഗ്ടണ്‍- ഫേസ്ബുക്ക് വഴിയുള്ള മെസേജുകള്‍ ഇന്‍സ്റ്റാഗ്രാമിലും വാട്‌സാപ്പിലും മെസഞ്ചറിലും ലഭ്യമാക്കാന്‍ പദ്ധതി. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സ്വപ്ന പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് നടപടികള്‍ ആരംഭിച്ചു. വലിയ പ്രക്രിയയുടെ തുടക്കമാണിതെന്നാണ് പുതിയ പദ്ധതിയെ കുറിച്ച് ഫേസ്ബുക്കിന്റെ പ്രതികരണം.
മൂന്ന് മെസഞ്ചര്‍ സര്‍വീസ് ആപ്പുകളും വെവ്വേറെ നിലനില്‍ക്കുമ്പോള്‍തന്നെ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് സന്ദേശങ്ങള്‍ പോകുന്ന തരത്തില്‍ ബന്ധിപ്പിക്കുകയാണ് ചെയ്യുക.
പദ്ധതി പൂര്‍ത്തിയായല്‍ ഒരു ഫേസ്ബുക്ക് ഉപയോക്താവിന് ഫേസ്ബുക്ക് ഇന്‍സ്റ്റാള്‍ ചെയ്യാത്തയാളുടെ വാട്‌സാപ്പിലേക്ക് നേരിട്ട് സന്ദേശമയക്കാന്‍ കഴിയും. പൊതുവായി ബന്ധിപ്പിക്കാത്തതിനാല്‍ നിലവില്‍ ഇതു സാധ്യമല്ല. മൂന്നെണ്ണവും സംയോജിപ്പിക്കാനുള്ള പ്രക്രിയ ആരംഭിച്ചു കഴിഞ്ഞുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest News