Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിന് വിമര്‍ശം

തിരുവനന്തപുരം- ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിന് വിമര്‍ശം. സംസ്ഥാനത്തിന്റെ പുരോഗതി ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ സഹായം കുറച്ചുവെന്നും മുന്‍കാല നേട്ടങ്ങള്‍ തുടര്‍ന്ന് കൊണ്ട് പോകാന്‍ സാധിക്കാത്ത സ്ഥിതി ഉണ്ടായെന്നും ഗവര്‍ണര്‍ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന ബന്ധം ഉലഞ്ഞ അവസ്ഥയിലാണ്.  അനാരോഗ്യകരമായ പ്രവണതകള്‍ ബുദ്ധിമുട്ടുണ്ടാക്കി. നൂറ്റാണ്ടിലെ മഹാപ്രളയത്തെയാണ് കേരളം നേരിട്ടത്. പ്രളയത്തെ ചെറുക്കാന്‍ ഒപ്പം നിന്നവര്‍ക്കും സാലറി ചലഞ്ചില്‍ പങ്കെടുത്തവര്‍ക്കും അഭിനന്ദനം അര്‍പ്പിക്കുന്നതായും ഗവര്‍ണര്‍ വ്യക്തമാക്കി.
 കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് പ്രളയ ദുരന്തത്തെ മറികടക്കാനായതെന്നും ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നിയമസഭയില്‍ അദ്ദേഹം നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.  
ശബരിമലയില്‍ സ്ത്രീപ്രവേശം ഉറപ്പാക്കാനുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ലിംഗസമത്വത്തിനും മതേതരത്വത്തിനും ഊന്നല്‍ നല്‍കി. ശബരിമല യുവതി പ്രവേശത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതി വിധിയെ മാനിക്കുന്നു. നവോത്ഥാനമൂല്യങ്ങള്‍ വരുംതലമുറയ്ക്കും മനസിലാക്കാന്‍ ഒരു നവോത്ഥാനമ്യൂസിയം നിര്‍മിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
പ്രളയത്തില്‍ 14000 വീടുകള്‍ പൂര്‍ണമായും 2.5 ലക്ഷം വീടുകള്‍ ഭാഗികമായും തകര്‍ന്നു. പ്രളയത്തില്‍ 31000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. പ്രളയ പുനര്‍ നിര്‍മ്മാണം ഒരു വെല്ലുവിളിയാണ്. കേന്ദ്രം വായ്പ പരിധി ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസഹായം കേരളം പ്രതീക്ഷിക്കുകയാണ്. ലോകബാങ്ക്, എഡിബി വായ്പകള്‍ക്കും വേണ്ടിയുള്ള നടപടികളുമായി മുന്നോട്ട് പോകുന്നുണ്ട്. കെഎസ്ആര്‍ടിസിയില്‍ ശമ്പള കുടിശിക കൊടുത്ത് തീര്‍ക്കാനായെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ നിയമനിര്‍മ്മാണം നടപ്പിലാക്കും. ടൂറിസം, ഐടി മേഖല എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കും. ശബരിമലയില്‍ വിമാനത്താവളം നിര്‍മിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. ആദിവാസി കുടുംബങ്ങളിലുള്ളവരില്‍ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. മുന്നോക്കക്കാരിലെ പാവപ്പെട്ടവരെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗം തുടങ്ങുന്നതിന് മുമ്പ് 'പ്രളയബാധിതരോട് നീതി കാണിക്കുക' എന്ന ബാനറുകളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. എല്ലാ പ്രശ്‌നങ്ങള്‍ക്കും തന്റെ പ്രസംഗത്തില്‍ ഉത്തരമുണ്ടാകുമെന്ന് പറഞ്ഞു കൊണ്ടാണ് ഗവര്‍ണര്‍ നയപ്രഖ്യാപനത്തിലേക്ക് കടന്നത്. രാവിലെ ഒന്‍പതോടെ നിയമസഭയിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

 

Latest News