വയോധികന്‍ കഴുത്തറുത്തു മരിച്ച നിലയില്‍

തേഞ്ഞിപ്പലം- വീട്ടിനുള്ളില്‍ വയോധികനെ കഴുത്തറുത്തു മരിച്ച നിലയില്‍ കണ്ടെത്തി. ചേലൂപ്പാടം പരേതനായ നെച്ചിക്കാട്ട് കോഴിശേരി മൊയ്തീന്‍കുട്ടി മൊല്ലയുടെ മകന്‍ ചേലൂപ്പാടം കുഴിമ്പില്‍ താമസിക്കുന്ന എന്‍.കെ മുഹമ്മദി(70)നെയാണ് കഴുത്തറുത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്റെ വീട്ടില്‍ താമസിച്ചു വരുന്ന ഇദ്ദേഹത്തെ വീടിനോടു ചേര്‍ന്നുള്ള ആള്‍താമസമില്ലാത്ത ഇവരുടെ തറവാട് വീടിനുള്ളിലാണ് രക്തം വാര്‍ന്ന നിലയില്‍ കാണപ്പെട്ടത്. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു. ഭാര്യ: ആസ്യ. മക്കള്‍: അബ്ദുള്‍ മജീദ്, അബ്ദുള്‍ സലീം, അബ്ദുള്‍ റഷീദ്, പരേതയായ നദീറ. മരുമക്കള്‍ ഫാത്തിമ നീരോല്‍പ്പാലം, ജസീറ ദേവതിയാല്‍, റഹീന കൊളക്കാട്ടുചാലി. സഹോദരങ്ങള്‍്: അബ്ദുല്ല, അബ്ദുറഹിമാന്‍,  സൈതലവി, ഹസന്‍, അഹമ്മദ് കോയ, ബീവാത്തക്കുട്ടി, ആമിനക്കുട്ടി.

 

Latest News