കാസര്‍കോട്- ബൈക്കും കാറും കൂട്ടിയിടിച്ച് പ്രവാസിയായ യുവാവ് മരിച്ചു. മൊഗ്രാല്‍ ചായവളപ്പ് ഹൗസില്‍ മമ്മുവിന്റെ മകന് അബൂബക്കര്‍ സിദ്ദീഖ് (37) ആണ് മരിച്ചത്. സിദ്ദീഖ് ഓടിക്കുകയായിരുന്ന ബൈക്കില്‍ എതിരെ നിന്നും വരികയായിരുന്ന കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിദ്ദീഖിനെ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ബന്തിയോട് അടുക്കയില്‍ പുതിയ വീടിന്റെ ഗൃഹപ്രവേശം നടത്തുന്നതിന് രണ്ടാഴ്ച മുമ്പാണ് സിദ്ദീഖ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. ഭാര്യ: ആഇശത്ത് മുര്സാന. മക്കള്‍: ഫാത്വിമത്ത് ഹിദ, മുഹമ്മദ് ഇറാസ്.






