തൃശൂര്‍- പേരാമംഗലത്ത് സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയെ തേടിപ്പോയ പോലീസിന് വീട്ടില്‍ നിന്ന് കിട്ടിയത് നാലര കിലോ കഞ്ചാവ്. പുറനാട്ടുക്കര ആമ്പക്കാട് സ്വദേശി കല്ലിങ്ങല്‍ വിപിന്റെ (30) വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
സ്ത്രീയെ ആക്രമിച്ച കേസില്‍ പേരാമംഗലം പോലീസില്‍ പരാതി കിട്ടിയതിനെ തുടര്‍ന്നാണ് പോലീസ് വീട്ടിലെത്തിയത്. തന്നെ തേടി പോലീസ് വരുന്നതറിഞ്ഞ വിപിന്‍ രക്ഷപ്പെട്ടിരുന്നു. വിപിന്റെ വീട് പോലീസ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടിച്ചെടുത്തത്.
രക്ഷപ്പെട്ട പ്രതിയെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കഞ്ചാവ് കേസിനു പുറമെ കാര്‍ തടഞ്ഞ് നിര്‍ത്തി സ്ത്രീയെ ഉപദ്രവിച്ചതിനും മാനഹാനിക്കുമാണ് വിപിനെതിരെ കേസെടുത്തിരിക്കുന്നത്.