Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രളയാനന്തര പുനരധിവാസം: പനമരത്ത്  10 കോടിയുടെ പദ്ധതിയുമായി പീപ്പിൾസ് ഫൗണ്ടേഷൻ

കൽപറ്റ -ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിനു കീഴിൽ പ്രവർത്തിക്കുന്ന പീപ്പിൾസ് ഫൗണ്ടേഷൻ പനമരത്തിനു സമീപം കരിമ്പുമ്മലിൽ 10 കോടി രൂപയുടെ പ്രളയാനന്തര പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നു.  40  ലക്ഷം രൂപയ്ക്കു വിലയ്ക്കു വാങ്ങിയ രണ്ടര ഏക്കറിലാണ്  പീപ്പിൾസ് ടൗൺഷിപ്പ് എന്ന പേരിൽ പദ്ധതി പ്രാവർത്തികമാക്കുന്നത്. 
500 ചതുരശ്ര അടി വിസ്തീർണമുള്ള 25 വീടുകൾ, പ്രീ സ്‌കൂൾ, കമ്യൂണിറ്റി സെന്റർ, കുടിവെള്ള പദ്ധതി, കളിസ്ഥലം, ഹെൽത്ത് സെന്റർ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. പ്രഥമഘട്ടത്തിൽ വീടുകളും കുടിവെള്ള പദ്ധതിയും യാഥാർഥ്യമാക്കും. വീടുകളുടെ ശിലാസ്ഥാപനം നാളെ വൈകുന്നേരം 4.30 നു തുറമുഖ-പുരാവസ്തു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. വീടുകളുടെ നിർമാണം ഓഗസ്റ്റോടെ പൂർത്തിയാക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രളയത്തിലും ഉരുൾപൊട്ടലിലും  വീടും സ്ഥലവും നഷ്ടപ്പെട്ടവരിൽനിന്നു ജാതി-മത പരിഗണനയില്ലാതെ തെരഞ്ഞെടുത്ത നിർധന കുടുംബങ്ങളാണ് പദ്ധതി ഗുണഭോക്താക്കളെന്നു പീപ്പിൾസ് ഫൗണ്ടേഷൻ പ്രതിനിധികളായ കെ. മാലിക് ഷഹബാസ്, സി.കെ. ഷമീർ, നവാസ് പൈങ്ങോട്ടായി, ഇ.വി. അബ്ദുൽ ജലാൽ, ടി. ഖാലിദ്, റഫീഖ് വെള്ളമുണ്ട എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
വീടു നഷ്ടമായ പുറമ്പോക്കു നിവാസികൾക്കു പ്രത്യേക പരിഗണന നൽകിയാണ് ഗുണഭോക്താക്കളെ  തെരഞ്ഞെടുത്തത്. പ്രളയബാധിതർക്കായി സംസ്ഥാന വ്യാപകമായി 500 വീടുകളാണ് പീപ്പിൾസ് ഫൗണ്ടേഷൻ നിർമിക്കുന്നത്. ഇതിൽ നൂറു വീടുകൾ വയനാട്ടിലാണ്. ആദ്യ വീടിന്റെ നിർമാണം പനമരം കീഞ്ഞുകടവിൽ പൂർത്തിയാക്കി താക്കോൽ കൈമാറി. മാനന്തവാടി എടവകയിൽ 73 സെന്റ് പ്ലോട്ടിൽ 10 വീടുകളുടെ നിർമാണം പുരോഗതിയിലാണ്. 
പ്രളയാനന്തര ദുരിതാശ്വാസത്തിന്റെ  ആദ്യഘട്ടത്തിൽ  പീപ്പിൾസ് ഫൗണ്ടേഷൻ ഒരു കോടിയിലധികം രൂപയുടെ പ്രവർത്തനങ്ങൾ ജില്ലയിൽ നടത്തി. ഭാഗികമായി തകർന്ന വീടുകളുടെ പുനരുദ്ധാരണം, ജലസ്രോതസ്സുകളുടെ ശുചീകരണം, തൊഴിലുപകരണ വിതരണം എന്നിവ രണ്ടാം ഘട്ട പരിപാടികളായിരുന്നു. 
കരിമ്പുമ്മലിൽ വീടുകളുടെ ശിലാസ്ഥാപനച്ചടങ്ങിൽ എം.എൽ.എമാരായ ഒ.ആർ. കേളു, ഐ.സി. ബാലകൃഷ്ണൻ, സി.കെ. ശശീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസിസ്റ്റന്റ് അമീർ പി. മുജീബ് റഹ്മാൻ, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ഹമീദ് വാണിയമ്പലം, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ, പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. 

Latest News