ദമാം യൂനിവേഴ്‌സിറ്റിയില്‍ അഗ്നിബാധ; ആളപായമില്ല

ദമാം ഇമാം അബ്ദുറഹ്മാന്‍ ബിന്‍ ഫൈസല്‍ യൂനിവേഴ്‌സിറ്റി കോംപൗണ്ടില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തില്‍ തീ പടര്‍ന്നുപിടിച്ചപ്പോള്‍.

ദമാം- ദമാം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇമാം അബ്ദുറഹ്മാന്‍ ബിന്‍ ഫൈസല്‍ യൂനിവേഴ്‌സിറ്റി കെട്ടിടത്തില്‍ അഗ്നിബാധ. അല്‍റാക ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലാ കോംപൗണ്ടില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ സൂക്ഷിച്ച കെട്ടിട നിര്‍മാണ വസ്തുക്കളിലാണ് തീ പടര്‍ന്നു പിടിച്ചത്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് കിഴക്കന്‍ പ്രവിശ്യാ സിവില്‍ ഡിഫന്‍സ് അറിയിച്ചു. യൂനിവേഴ്‌സിറ്റി കോംപൗണ്ടില്‍ ഫാര്‍മസി കോളേജ് വിഭാഗത്തിനു വേണ്ടി നിര്‍മിക്കുന്ന കെട്ടിടത്തിലായിരുന്നു അഗ്നിബാധ.

 

 

Latest News