നാല് ദിവസം പുകക്കുഴലിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി

റിയാദ് അൽനഹ്ദ ഡിസ്ട്രിക്ടിൽ റെസ്റ്റോറന്റിന്റെ പുകക്കുഴലിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തുന്നതിന് ശ്രമിക്കുന്ന സിവിൽ ഡിഫൻസ് അധികൃതർ

റിയാദ് - അൽനഹ്ദ ഡിസ്ട്രിക്ടിൽ വാണിജ്യ കേന്ദ്രത്തോട് ചേർന്ന്, ദീർഘകാലമായി പ്രവർത്തിക്കാതെ കിടക്കുന്ന റെസ്റ്റോറന്റിന്റെ പുകക്കുഴലിൽ കുടുങ്ങിയ ആളെ നാലു ദിവസത്തിനു ശേഷം സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. പതിമൂന്നു മീറ്റർ ഉയരമുള്ള പുകക്കുഴലിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായി ബുധനാഴ്ച രാത്രി സിവിൽ ഡിഫൻസിൽ വിവരം വിവരം ലഭിക്കുകയായിരുന്നു. സിവിൽ ഡിഫൻസ് അധികൃതർ പുകക്കുഴൽ വെട്ടിപ്പൊളിച്ചാണ് ആളെ പുറത്തെടുത്തത്. നാലു ദിവസത്തോളം പുകക്കുഴലിൽ കഴിഞ്ഞതു മൂലം തീർത്തും അവശ നിലയിലായിരുന്നു ഇയാൾ. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലേക്ക് നീക്കിയതായി റിയാദ് പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് മേജർ മുഹമ്മദ് അൽഹമാദി പറഞ്ഞു. 

Latest News