Sorry, you need to enable JavaScript to visit this website.

രണ്ടിലധികം കുട്ടികളുള്ളവരുടെ  വോട്ടവകാശം റദ്ദാക്കണം-ബാബ രാംദേവ് 

അലിഗഢ്: രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശം റദ്ദാക്കണമെന്ന് യോഗ ഗുരു രാംദേവ്. ജനസംഖ്യാ നിയന്ത്രണത്തിന് ഇതുമാത്രമാണ് മാര്‍ഗമെന്നും അലിഗഢില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേ രാംദേവ് പറഞ്ഞു. മാത്രമല്ല രാജ്യത്തെ അവിവാഹിതര്‍ക്ക് പ്രത്യേക ബഹുമതികള്‍ നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പെരുകുന്ന ജനസംഖ്യ പിടിച്ചുനിര്‍ത്തുന്നതിന് രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശം, ജോലി, ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങിയവ എടുത്തുകളയണം. 
ഇവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുത്. ഹിന്ദുക്കളായാലും മുസ്ലിങ്ങളായാലും അങ്ങനെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കണം. എങ്കില്‍ മാത്രമേ ജനപ്പെരുപ്പം നിയന്ത്രിക്കാനാകൂവെന്നും രാംദേവ് പറഞ്ഞു.മുന്‍പും രാംദേവ് സമാനമായ വിവാദ പ്രസ്താവനകള്‍ രാംദേവ് നടത്തിയിട്ടുണ്ട്. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നിരോധിക്കണമെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നല്‍കരുതെന്നും മുന്‍പ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല തന്നെപ്പോലുള്ള അവിവാഹിതര്‍ക്ക് പ്രത്യേക ബഹുമതികള്‍ നല്‍കേണ്ടതാണെന്നും രാംദേവ് പറഞ്ഞിരുന്നു.

Latest News