Sorry, you need to enable JavaScript to visit this website.

ഹൈക്കമാന്റ് ആവശ്യപ്പെട്ടാല്‍ മത്സരിക്കും-ഉമ്മന്‍ചാണ്ടി 

കോട്ടയം: ഹൈക്കമാന്‍ഡ് ആവശ്യപ്പെടുകയാണെങ്കില്‍ സ്ഥാനാര്‍ഥിയാകുന്ന കാര്യം അപ്പോള്‍ ആലോചിക്കാമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി.
അതേസമയം, ഏത് സീറ്റില്‍ നിന്നാലും ഉമ്മന്‍ചാണ്ടി വന്‍ ഭൂരിപക്ഷത്തില്‍ തന്നെ വിജയിക്കുമെന്നും സ്ഥാനാര്‍ഥി ആരാണെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. എംഎല്‍എമാര്‍ മത്സരിക്കരുതെന്ന് ഹൈക്കമാന്‍ഡ് തീരുമാനം എടുത്തിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കേരളം തൂത്തുവാരുമെന്നാണ് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞത്. കേരളത്തില്‍ നേട്ടം കൈവരിക്കാമെന്ന് എല്‍ഡിഎഫ് സ്വപ്നം കാണേണ്ടെന്നും ഉമ്മന്‍ ചാണ്ടി ലോക്‌സഭയിലേക്ക് മത്സരിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായമാണെന്നും എന്നാല്‍ മത്സരിക്കുമോ എന്ന് ഉമ്മന്‍ ചാണ്ടിയോട് തന്നെ ചോദിക്കണമെന്നും മുരളീധരന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Latest News