മാതാവിന്റെ കാമുകന്‍ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചത് കത്തിമുനയില്‍

ചാവക്കാട്- ഒമ്പത് വയസ്സുകാരിയെ മാതാവിന്റെ കാമുകന്‍ പീഡിപ്പിച്ചിരുന്നത് കത്തിമുനയില്‍ ഭീക്ഷണിപ്പെടുത്തി. അറസ്റ്റിലായ അകലാട് സ്വദേശി കല്ലുവളപ്പില്‍ അലി തന്നെയാണ് വിവരങ്ങള്‍ പോലീസിനോട് തുറന്നു പറഞ്ഞത്. 12 വര്‍ഷങ്ങള്‍ക്കു മുമ്പാണ് പെരിന്തല്‍മണ്ണ സ്വദേശിനിയെ അലി തന്നെ ഇടപട്ട് തന്റെ നാട്ടുകാരനും പരിചയക്കാരനുമായ യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചത്. വിവാഹ ശേഷം അലി ഈ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നെങ്കിലും സംശയാസ്പദമായ ഒന്നും ഭര്‍ത്താവിനും മറ്റും തോന്നിയിരുന്നില്ല. ഭര്‍ത്താവും ഭാര്യയും ഭര്‍തൃമാതാവും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം ഭര്‍ത്താവിന് ചില മാനസിക അസ്വസ്ഥതകള്‍ കാണുകയും ചികിത്സ നടത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് അലി കൂടുതല്‍ സമയം ഇവരുടെ വീട്ടില്‍ ചെലവഴിച്ചു തുടങ്ങിയത്. യുവതിയും അലിയും തമ്മില്‍ അടുക്കുകയും അലി രാത്രി കാലങ്ങളിലും സ്ഥിരമായി വീട്ടില്‍ വരാന്‍ തുടങ്ങി. ഭര്‍ത്താവിനെയും മാതാവിനെയും ഉറക്കിക്കിടത്താന്‍ യുവതിയുടെ സഹായത്തോടെ ഉറക്ക ഗുളികകളും മയക്കമരുന്നുകളും സ്ഥിരമായി നല്‍കിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് മാതാവിന് അമിത ക്ഷീണം കണ്ടപ്പോള്‍ ബന്ധുക്കള്‍ ഡോക്ടറെ കാണിക്കുകയും പരിശോധനയില്‍ രക്തത്തില്‍ അമിതമായി ഉറക്ക ഗുളിക ചെന്നത് കണ്ടെത്തുകയും ചെയ്തിരുന്നു. പരിശോധിച്ച ഡോക്ടര്‍ മാതാവിനെ ശ്രദ്ധിക്കാന്‍ നിര്‍ദേശിച്ചിരുന്നെന്ന് പറയുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച മരുമകള്‍ നല്‍കിയ ഭക്ഷണം മാതാവ് കഴിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാത്ത വിവരം യുവതി അറിഞ്ഞിരുന്നുമില്ല. രാത്രി കുട്ടിയുടെ നിലവിളി കേട്ടാണ് മാതാവ് മുറിക്കടുത്തെത്തിയത്. ഈ സമയം അലിയെ മരുമകളും മകളും കിടക്കുന്ന മുറിയില്‍ കാണുകയും കുട്ടി ഭയപ്പെട്ട നിലയില്‍ നില്‍ക്കുന്നതുമാണ് കണ്ടത്. ഇതിനിടെ അലി ക്ഷമാപണം നടത്തി രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും മാതാവ് മുറി പുറത്തു നിന്നും പൂട്ടി വീടിനു സമീപത്ത് താമസിക്കുന്ന ബന്ധുക്കളെ വിളിച്ചു വരുത്തുകയായിരുന്നു.
തുടര്‍ന്നാണ് അലിയെ ബന്ധുക്കള്‍ പോലീസിനെ വിളിച്ചുവരുത്തി ഏല്‍പ്പിക്കുന്നത്. കുട്ടിയെ അന്ന് പോലീസ് ചോദ്യം ചെയ്‌തെങ്കിലും ഭയപ്പാട് മൂലം ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍
ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സത്യങ്ങള്‍ കുട്ടി പുറത്തു പറയുന്നത്.
യുവതിയുമൊത്തുള്ള അവിഹിത ബന്ധത്തിനു ശേഷമാണ് കുട്ടിയെ പീഡിപ്പിച്ചിരുന്നത്. കഴുത്തില്‍ കത്തിവെച്ച് ഭീക്ഷണിെപ്പടുത്തിയാണ് പീഡനങ്ങള്‍ നടത്തിയിരുന്നതെന്ന് പറയുന്നു. രണ്ടു കൊല്ലത്തോളമായി കുട്ടി നിരന്തരമായി പീഡിക്കപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ മാതാവ്് സൗകര്യങ്ങള്‍ ചെയ്തതായും പറയുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടിലും കുട്ടി നിരവധി തവണ പീഡിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. കുട്ടി മുമ്പ് ഒന്നും പറയാത്തതിനാല്‍ അലിയെ പോലീസ് വിട്ടയച്ചിരുന്നു. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അലിയെ കഴിഞ്ഞ ദിവസം അകലാടുള്ള വീട്ടില്‍ നിന്നും, യുവതിയെ പെരിന്തല്‍മണ്ണയിലെ വീട്ടില്‍ നിന്നുമാണ് ചാവക്കാട് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

 

Latest News