പീഡനം: ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ഉറക്കഗുളിക നല്‍കി മയക്കിയ ശേഷം
ചാവക്കാട്- ഒമ്പത് വയസ്സുകാരി മകളെ കാമുകനു കാഴ്ചവെച്ച് പീഡിപ്പിച്ച കേസില്‍ കാമുകനെയും പെണ്‍കുട്ടിയുടെ മാതാവിനെയും ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് അകലാട് കാട്ടിലെപള്ളിക്കടുത്ത് കല്ലുവളപ്പില്‍ അലി (54), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനിയായ 30 വയസ്സുകാരി എന്നിവരെയാണ് ചാവക്കാട് സി.ഐ ഗോപകുമാറിന്റെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കുട്ടിയെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും മറച്ചു വെച്ചതിന് കുറ്റകരമായ പ്രേരണക്കാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനിയായ 37 വയസ്സുകാരിയെ ചാവക്കാടിനടുത്ത് എടക്കഴിയൂരിലേക്കാണ് വിവാഹം ചെയ്തിട്ടുള്ളത്. വിവാഹത്തിനു ശേഷം കാമുകന്‍ അലിയുമായി യുവതി അടുപ്പത്തിലായി. രാത്രി സമയങ്ങളില്‍ ഭര്‍ത്താവിനും ഭര്‍തൃ മാതാവിനും ഉറക്കഗുളിക കൊടുത്ത് മയക്കിക്കിടത്തി ശേഷം യുവതി കാമുകനുമൊത്ത് അവിഹിത ബന്ധത്തിലേര്‍പ്പെടുന്നതും പതിവായിരുന്നു. ഒമ്പതു വര്‍ഷമായി അവിഹിത ബന്ധം തുടരുന്നതിനിടെ കഴിഞ്ഞ ദിവസം ഇയാളെ വീട്ടുകാര്‍ പിടികൂടി. മുറിയില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേട്ടതോടെ വീട്ടുകാര്‍ ഉണരുകയും പരിശോധനയില്‍ മുറിക്കകത്ത് മറ്റൊരാള്‍ ഉണ്ടെന്ന് മനസ്സിലാക്കുകയും ചെയ്ത വീട്ടുകാര്‍ മുറിയുടെ വാതില്‍ പുറത്തു നിന്നും പൂട്ടിയ ശേഷം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും തന്നെ പീഡിപ്പിച്ച വിവരമൊന്നും കുട്ടി ആ സമയത്ത് പറഞ്ഞിരുന്നില്ല. പിന്നീട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി സംസാരിച്ചപ്പോഴാണ് രണ്ടു വര്‍ഷത്തിലധികമായി പീഡിപ്പിക്കുന്ന വിവരം കുട്ടി വെളിപ്പെടുത്തിയത്. വിവരം പുറത്തു പറയരുതെന്നും ആരെങ്കിലും അറിഞ്ഞാല്‍ നമ്മള്‍ രണ്ടു പേരേയും ഇയാള്‍ കൊല്ലുമെന്ന് മാതാവ് പറഞ്ഞിരുന്നതായും കുട്ടി മൊഴി നല്‍കി. ഇതോടെയാണ് അലിയുടേയും യുവതിയുടേയും അറസ്റ്റിനുള്ള വഴിയൊരുങ്ങിയത്. അകലാട് പച്ചക്കറിക്കട നടത്തുന്ന അലി പീഡനത്തിനു പുറമെ യുവതിയുടേയും മകളുടേതുമായി 15 പവന്‍ സ്വര്‍ണാഭരണങ്ങളും കത്തി കാട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തിട്ടുണ്ട്. ആഭരണങ്ങള്‍ അകലാടുള്ള ഒരു സ്ഥാപനത്തില്‍ പണയം വെച്ചതായി പ്രതി പോലീസിനോട് പറഞ്ഞു. ആഭരണങ്ങള്‍ റിക്കവറി നടത്തുമെന്ന് സി.ഐ പറഞ്ഞു. രണ്ടു വിവാഹങ്ങളിലായി അലിക്ക് അഞ്ചു മക്കളുമുണ്ട്






