എയര്‍ ഇന്ത്യ കരിപ്പൂര്‍-സൗദി സര്‍വീസുകള്‍ വേനല്‍ക്കാല ഷെഡ്യൂളില്‍ വന്നേക്കും

കൊണ്ടോട്ടി- എയര്‍ ഇന്ത്യയുടെ സൗദിയിലേക്കുളള വിമാന സര്‍വീസുകള്‍ വേനല്‍ക്കാല ഷെഡ്യൂളില്‍ ഉള്‍പ്പെട്ടേക്കുമെന്ന് സൂചന. എയര്‍പോര്‍ട്ട് അതോറിറ്റിയും എയര്‍ ഇന്ത്യയും സംയുക്തമായി തയാറാക്കി ഡി.ജി.സി.എക്ക് കൈമാറിയ പഠന റിപ്പോര്‍ട്ടില്‍ അനുകൂലമായ നടപടികളുണ്ടാകുമെന്നാണ് വിവരം. കോഡ് ഇ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ബി 747-400, ബി 777-300 ഇ.ആര്‍, ബി 777-200 എല്‍.ആര്‍, ബി 787-8 ഡ്രീം ലൈനര്‍ എന്നീ വിമാനങ്ങളുടെ റിപ്പോര്‍ട്ടാണ് നല്‍കിയത്. കഴിഞ്ഞ മാസം 20 ന് എയര്‍ ഇന്ത്യ അധികൃതര്‍ കരിപ്പൂരിലെത്തി സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് സാധ്യതാ പഠന റിപ്പോര്‍ട്ട് നല്‍കിയത്. ജിദ്ദ, റിയാദ് സര്‍വീസുകളാണ് എയര്‍ ഇന്ത്യ കരിപ്പൂരില്‍ നിന്ന് ആരംഭിക്കുക.

 

Latest News