കാസര്‍കോട്- മുഖ്യമന്ത്രി പിണറായി വിജയന്‍ പെണ്ണുങ്ങളേക്കാള്‍ മോശമാണെന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്റെ പരാമര്‍ശം വിവാദത്തില്‍. കാസര്‍കോട്ട് കോണ്‍ഗ്രസ് പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് സുധാകരന്റെ പരാമര്‍ശം. പിണറായി വിജയന്‍ മുഖ്യമന്ത്രി ആയാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്നാണ് വിചാരിച്ചിരുന്നതെന്നും എന്നാല്‍ പെണ്ണുങ്ങളേക്കാള്‍ മോശമായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നുമാണ് സുധാകരന്‍ പറഞ്ഞത്. വിവരമില്ലാത്ത ഭരണാധികാരിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി തരംതാഴ്ന്നു. പ്രളയാനന്തര പുനര്‍നിര്‍മാണം അട്ടിമറിച്ചതിന് ജനങ്ങള്‍ മുഖ്യമന്ത്രിയെ വിചാരണ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.