പ്രിയങ്കക്ക് സര്‍വ പിന്തുണയും; സ്‌നേഹത്തോടെ റോബര്‍ട്ട് വദ്‌ര

ന്യൂദല്‍ഹി- മുഴുസമയ രാഷ്ട്രീയത്തില്‍ പ്രവേശിച്ച പ്രിയങ്ക ഗാന്ധിക്ക് അഭിനന്ദനങ്ങളും ഭാവുകങ്ങളും നേര്‍ന്ന് ഭര്‍ത്താവ് റോബര്‍ട്ട് വദ്‌രയുടെ ഫേസ്ബുക്ക് പോസ്റ്റ്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നിന്നോടൊപ്പമുണ്ടെന്നും മികച്ചതോതില്‍ ദൗത്യം നിര്‍വഹിക്കൂ എന്നും റോബര്‍ട്ട് വദ്‌ര പറഞ്ഞു.
കോണ്‍ഗ്രസ്  അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇളയ സഹോദരി പ്രിയങ്ക ഗാന്ധിയെ ഇന്നു രാവിലെയാണ് പാര്‍ട്ടിയുടെ ഉത്തര്‍ പ്രദേശ് ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന വര്‍ഷങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ പ്രിയങ്കയുടെ വരവ്. കോണ്‍ഗ്രസ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നതില്‍ പങ്കുവഹിച്ച പ്രിയങ്ക നേരത്തെ അമേത്തിയിലും റായ്ബറേലിയിലും തെരഞ്ഞെടുപ്പ് റാലികളില്‍ പ്രസംഗിച്ചിരുന്നു. എന്നാല്‍ ഇതുവരെ പാര്‍ട്ടിയില്‍ ഔദ്യോഗിക പദവി വഹിച്ചിട്ടില്ല. രാഷ്ട്രീയത്തില്‍ ചേരാനുളള തീരുമാനം അവര്‍ക്ക് വിടുന്നുവെന്നാണ് കോണ്‍ഗ്രസും കുടുംബവും പ്രതികരിച്ചിരുന്നത്.

 

Latest News