തിരുവനന്തപുരം- പ്രളയാനന്തര കേരളത്തിലെ ഭരണ സ്തംഭനത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയേറ്റും കലക്ടറേറ്റുകളും ഉപരോധിച്ചു. സംസ്ഥാനത്ത് പ്രളയാനന്തരം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നുവെന്നും ആരോപിച്ചാണ് ഉപരോധം.
രാവിലെ ആറു മണിയോടെ സെക്രട്ടറിയേറ്റ് ഉപരോധിക്കാന്‍ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. നോര്‍ത്ത്, സൗത്ത്, വെസ്റ്റ് കവാടങ്ങള്‍ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രവേശിക്കാന്‍ കന്റോണ്‍മെന്റ് ഗേറ്റ് ഒഴിവാക്കിയിരുന്നു.