ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള സീറ്റുകള്‍ ഉറപ്പിക്കാന്‍ നേതാക്കള്‍ ശ്രമം ഊര്‍ജിതമാക്കിയിരിക്കെ, നിലപാട് വ്യക്തമാക്കി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇക്കുറി ലോക്‌സഭയിലേക്ക് മത്സരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്ക് മത്സരിക്കുന്നതിന് തടസ്സമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചു.

 

Latest News