Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആന്‍ലിയയുടെ ഘാതകരെ രക്ഷിക്കാന്‍ യുവവൈദികന്‍ കള്ളമൊഴി നല്‍കിയെന്ന് പിതാവ്

കൊച്ചി- ദുരൂഹ സാഹചര്യത്തില്‍ മരിച്ച എറണാകുളം സ്വദേശി ആന്‍ലിയയുടെ കൊലപാതകികളെ രക്ഷപ്പെടുത്താന്‍ യുവവൈദികന്‍ കൂട്ടുനിന്നുവെന്ന് ആരോപണം. ആന്‍ലിയയുടെ പിതാവ് ഹൈജിനസും (അജി പാറയ്ക്കല്‍) കുടുംബവുമാണ് യുവ വൈദികനെതിരെ പരാതിയുമായി രംഗത്ത് വന്നത്.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട  ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിന്‍  കഴിഞ്ഞ ദിവസംകോടതിയില്‍ കീഴടങ്ങിയിരുന്നു.
ജസ്റ്റിനെ രക്ഷിക്കുന്നതിനായി ഈ യുവ വൈദികന്‍ നേരത്തെ കേസ് അന്വേഷിച്ച പോലീസ് സംഘത്തിന് മുന്നില്‍ കള്ളമൊഴി നല്‍കിയെന്നും ഇതിന്റെ ചുവടുപിടിച്ചാണ് അന്വേഷണ സംഘം ഏറെക്കാലം ജസ്റ്റിനെ സംരക്ഷിച്ചതെന്നും പിതാവ് ആരോപിച്ചു. ആന്‍ലിയയുടെ വിവാഹം നടത്തിയതും ഒടുവില്‍ സംസ്‌കാര ശുശ്രൂഷ നടത്തിയതുമെല്ലാം ഈ വൈദികനായിരുന്നു. തങ്ങള്‍ക്കൊപ്പം നിന്നിരുന്ന വൈദികന്‍ പിന്നീട് കൊലപാതകിക്കൊപ്പം കൂടി പോലീസിനു മുന്നില്‍ കള്ളമൊഴി നല്‍കുകയായിരുന്നുവെന്നും അജി പാറയക്ക്ല്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 25 ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ആന്‍ലിയയെ കാണാതായി എന്ന്് പറഞ്ഞ് ഭര്‍ത്താവ് ജസ്റ്റിന്‍ റെയില്‍വേ പോലീസില്‍ പരാതി നല്‍കിയിരുന്നു.  28 ന് ആന്‍ലിയയുടെ മൃതദേഹം ജീര്‍ണിച്ച നിലയില്‍ ആലുവ പുഴയില്‍ നിന്ന് കണ്ടെടുത്തു. എംഎസ്.സി നഴ്സിംഗ്  പരീക്ഷ എഴുതാനായി ആന്‍ലിയയെ ബാംഗ്ലൂര്‍ക്ക് തീവണ്ടിയില്‍ കയറ്റി വിട്ടുവെന്നായിരുന്നു ഭര്‍ത്താവ് ജസ്റ്റിന്‍  ആദ്യം പോലീസില്‍ മൊഴി നല്‍കിയിരുന്നത്. ഈ വിവരം ജസ്റ്റിന്‍ ആന്‍ലിയയുടെ മാതാപിതാക്കളായ  തങ്ങളെ അറിയിച്ചില്ലെന്നും അജി പറഞ്ഞു. ആന്‍ലിയയുടെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍  ജസ്റ്റിനോ വീട്ടുകാരോ വന്നില്ല. എന്നു മാത്രമല്ല ആന്‍ലിയയുടെ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ പോലും അമ്മയെ അവസാനമായി കാണാന്‍ അവര്‍ അനുവദിച്ചില്ല. ഭര്‍ത്താവ് ജസ്റ്റിന്റെ വഴിപിഴച്ച ജീവിതവും മറ്റു സ്ത്രീകളുമായുള്ള ബന്ധവും ആന്‍ലിയ കണ്ടുപിടിച്ചതുമുതലാണ്  ഉപദ്രവിക്കാന്‍ തുടങ്ങിയതെന്നും പിതാവ് അജി പറഞ്ഞു. ഭര്‍ത്താവും വീട്ടുകാരും ക്രൂരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് ആന്‍ലിയ പലതവണ പറഞ്ഞിട്ടുണ്ടെന്നും പിതാവ് അജി പറഞ്ഞു.
തന്റെ മകളുടെ മരണം ആത്മഹത്യയാക്കി മാറ്റാനാണ് ജസ്റ്റിനും കൂട്ടാളികളും ശ്രമിച്ചത്. അതിനായി തങ്ങളുമായി അടുപ്പമുണ്ടായിരുന്ന യുവ വൈദികനും കൂട്ടുനിന്നു. അദ്ദേഹം നല്‍കിയ കള്ളമൊഴിയാണ് ഭര്‍ത്താവ് ജസ്റ്റിന്റെ അറസ്റ്റ് ഇത്രനാളും വൈകിച്ചതെന്നും അജി ആരോപിച്ചു. തന്റെ മകളുടെ മരണത്തില്‍ ഈ യുവ വൈദികനുള്ള പങ്ക് എന്താണെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കേസിന്റെ അന്വേഷണം ഏറ്റെടുത്തിരിക്കുന്ന ക്രൈംബ്രാഞ്ചിനോടും ഈ വിവരം പറയുമെന്നും അജി പാറയ്ക്കല്‍ പറഞ്ഞു. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയതോടെയാണ് ജസ്റ്റിന്‍ കോടതിയില്‍ കീഴടങ്ങിയത്. ഇതിന് പിന്നാലെ അനുനയ ശ്രമങ്ങളുമായി യുവവൈദികനെത്തിയെങ്കിലും വഴങ്ങിയില്ലെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക്് വൈദികനെതിരെ പരാതി നല്‍കിയതായും അജി പാറയ്ക്കല്‍ പറഞ്ഞു. ഇപ്പോള്‍ തന്റെ മകളുടെ മരണത്തില്‍ ഭര്‍ത്താവ് ജസ്റ്റിന്‍ മാത്രമാണ് അറസ്റ്റിലായിട്ടുള്ളത്, എന്നാല്‍ ജസ്റ്റിന്‍ മാത്രമല്ല ഇതിനു പിന്നിലുള്ള മുഴുവന്‍ പ്രതികളെയും വെളിച്ചത്തുകൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്നും അജി പാറയ്ക്കല്‍ വ്യക്തമാക്കി.

 

Latest News