സൗദിയില്‍ സിവില്‍ ഏവിയേഷന്‍ ചെയര്‍മാന് മാറ്റം

റിയാദ്- സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി (ജിഎസിഎ) ചെയര്‍മാനെ സ്ഥാനത്തുനിന്ന് നീക്കി. അബ്ദുല്‍ ഹക്കീം ബിന്‍ മുഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ തമീമിയെ സ്ഥാനത്തുനീക്കുന്ന രാജകല്‍പന തിങ്കളാഴ്ചയാണ് ഇറങ്ങിയതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പകരം നിയമനം നടത്തിയിട്ടില്ല. 2017 ജൂണിലാണ് ഇദ്ദേഹത്തെ നിയമിച്ചിരുന്നത്.

 

Latest News