ദമാമില്‍ സ്‌കൂള്‍ ബസിടിച്ച് വിദ്യാര്‍ഥി മരിച്ചു

ദമാം - ജുബൈലില്‍ സ്‌കൂള്‍ ബസിടിച്ച് വിദ്യാര്‍ഥി മരിച്ചു. ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി ജല്‍മൂദ ഡിസ്ട്രിക്ടില്‍ വീടിനു മുന്നില്‍ സ്‌കൂള്‍ ബസില്‍നിന്ന് ഇറങ്ങിയ സൗദി വിദ്യാര്‍ഥി മുഹന്ന അല്‍അഹ്മരിയെ മറ്റൊരു സ്‌കൂള്‍ ബസ് ഇടിക്കുകയായിരുന്നു. ഉച്ചക്ക് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ ഉടന്‍ തന്നെ ആശുപത്രിയിലെതത്തിച്ചെങ്കിലും വൈകാതെ മരിച്ചു.

 

Latest News