Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അമിത്ഷായുടെ ഹെലിക്കോപ്റ്ററിന് അനുമതി നിഷേധിച്ച് മമത; പ്രതിഷേധവുമായി ബി.ജെ.പി

കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ റാലിയില്‍ പങ്കെടുക്കാനെത്തുന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ ഹെലിക്കോപ്റ്ററിന് മാള്‍ഡയില്‍ ഇറങ്ങാന്‍ അനുമതിയില്ല. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതിപക്ഷ ഐക്യ റാലിയുടെ വിജയത്തിനു പിന്നാലെ ചൊവ്വാഴ്ചയാണ് ബി.ജെ.പി റാലി നടത്തുന്നത്. റാലി തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.  അതേസമയം ഹോലിക്കോപ്റ്ററിന് ഹോട്ടല്‍ ഗോള്‍ഡന്‍ പാര്‍ക്കിന് എതിര്‍വശത്തുള്ള ഗ്രൗണ്ടില്‍ ഇറങ്ങാമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചു.
മാള്‍ഡ എയര്‍സ്ട്രിപ്പില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഈയാഴ്ച ഹെലിക്കോപ്റ്റര്‍ ഇറങ്ങുന്നതിന് അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
ബംഗാളില്‍ കഴിഞ്ഞ മാസം ബി.ജെ.പി നടത്താനിരുന്ന രഥയാത്രയ്ക്ക് മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ബിജെപി സുപ്രീം കോടതി വരെ നിയമപോരാട്ടം നടത്തിയെങ്കിലും സര്‍ക്കാര്‍ തീരുമാനം കോടതികളും ശരിവെച്ചു. തുടര്‍ന്നാണ് ബംഗാളില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പങ്കെടുപ്പിച്ചുകൊണ്ട് റാലി നടത്താന്‍ തീരുമാനിച്ചത്.

സര്‍ക്കാരിന്റെ ഹെലിക്കോപ്റ്ററുകള്‍ എല്ലാ ബുധനാഴ്ചയും മാള്‍ഡയില്‍ ഇറങ്ങുന്നുണ്ടെന്നും ഇക്കാര്യം വിശദീകരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഹെലിക്കോപ്റ്റര്‍ ഇറക്കാന്‍ അനുമതി തേടി ബിജെപി ബി.എസ്.എഫിന് കത്ത് കൈമാറിയിട്ടുണ്ട്.

 

Latest News