Sorry, you need to enable JavaScript to visit this website.

മമത പ്രധാനമന്ത്രി പദത്തിന് അനുയോജ്യയെന്ന് കുമാരസ്വാമി

ന്യൂദല്‍ഹി- കൊല്‍ക്കത്തയില്‍ നടന്ന തൃണമൂല്‍ റാലിയില്‍ പങ്കെടുത്തതിന് പുറമേ മമതയെ പ്രകീര്‍ത്തിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. പ്രധാനമന്ത്രി സ്ഥാനത്തിന് അനുയോജ്യമായ എല്ലാ ഘടകങ്ങളും അവരിലുണ്ടെന്ന് കുമാരസ്വാമി പറഞ്ഞു. മമത നല്ല ഭരണ കര്‍ത്താവും ഭരണം കൈകാര്യം ചെയ്യാനാവശ്യമുളള എല്ലാ കഴിവുകളുമുളള നേതാവാണെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ കുമാരസ്വാമി പറഞ്ഞു. ലാളിത്യം പിന്തുടരുന്ന നേതാവാണെന്നും ഭരണ നിര്‍വഹണത്തില്‍ കഴിവു തെളിയിച്ചവരാണെന്നും കുമാരസ്വാമി പറഞ്ഞു.  

 

മമതാ ബാനർജി ഇതിന് മുൻപ് പലതവണ പ്രാദേശിക കക്ഷികളുടെ ഐക്യത്തിനും ദേശീയാടിസ്ഥാനത്തിലുള്ള സഖ്യത്തിനും വേണ്ടി ശ്രമങ്ങൾ ആരംഭിച്ചിരുന്നു. പുതിയ സഖ്യ രൂപീകരണത്തിൽ മമത അതീവ തല്പരയാണെന്നു തൃണമൂൽ കൊണ്ഗ്രെസ് വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയ സഖ്യത്തെ നയിക്കാൻ അവർ പ്രാപ്തയാണെന്നും തൃണമൂൽ നേതാക്കൾ വാദിക്കുന്നു. 

"ഏഴ് വട്ടം എം പി, രണ്ടു പ്രാവശ്യം മുഖ്യമന്ത്രി, മൂന്ന് പ്രാവശ്യം കാബിനറ്റ് മന്ത്രി. നാല്പത് വർഷത്തെ രാഷ്ട്രീയ അനുഭവമുള്ള അവരെ കേൾക്കാനും അവരോട് ചിന്തകൾ പങ്കിടാനും എല്ലാവർക്കും താല്പര്യമുണ്ട്," തൃണമൂൽ കോണ്ഗ്രെസ് മുതിർന്ന നേതാവ് ഡെറിക് ഒബ്രയൻ പറഞ്ഞു. 2019 ൽ ചില പുതിയ നീക്കങ്ങൾ ഉണ്ടായാൽ അത്ഭുതപ്പെടേണ്ടതില്ല എന്നും ഒബ്രയൻ പറഞ്ഞു. 

Latest News