രാജ്യത്തിന്റെ പകുതി സമ്പത്ത് ആ ഒമ്പതു പേരുടെ കൈയില്‍

ദാവോസ്- ഇന്ത്യയിലെ ആകെ സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്നത് ഏതാനും ചില അതി സമ്പന്നരുടെ കൈകളിലാണെന്ന് പഠന റിപ്പോര്‍ട്ട്. ജനസംഖ്യയുടെ പകുതിയോളം പേരുടെ സമ്പത്തിന് തുല്യമായ സമ്പത്താണ് ഒമ്പത് ശതകോടീശ്വരന്മാര്‍ കൈയ്യാളുന്നതെന്ന് അന്താരാഷ്ട്ര ഏജന്‍സിയായ ഓക്‌സ്ഫാമിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു.                                                                                                    ഇന്ത്യയിലെ 10 ശതമാനം വരുന്ന ജനങ്ങളുടെ കൈകളിലാണ് രാജ്യത്തെ 77.4 ശതമാനം സമ്പത്തുളളത്. ജനസംഖ്യയുടെ അറുപത് ശതമാനത്തോളം പേര്‍ക്ക്  ലഭ്യമായിരിക്കുന്നത് ദേശീയ സമ്പത്തിന്റെ 4.8 ശതമാനം മാത്രമാണെന്നും പഠനം പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 18 പുതിയ ശതകോടീശ്വരന്‍മാരാണ്  ഇന്ത്യയിലുണ്ടായത്. ഇതോടെ ഇന്ത്യയില്‍നിന്നുള്ള തകോടീശ്വരന്‍മാരുടെ എണ്ണം 119 ആയി. 28 ലക്ഷം കോടിയാണ് ഇവരുടെ ആകെ സമ്പത്ത്.
                                                                                                                                                                                                                                                                                                        
 

Latest News