കര്‍ണാടക എം.എല്‍.എയെ തല്ലിയതില്‍ നിയമനടപടിക്ക് ഭാര്യ

ബംഗളൂരു- റിസോര്‍ട്ടില്‍ താമസിക്കുന്ന കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കിടയിലുണ്ടായ തമ്മിലടിയില്‍ പരിക്കേറ്റ ആനന്ദ് സിംഗിന്റെ ഭാര്യ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി രംഗത്ത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ആനന്ദ് സിംഗ്. 
എം.എല്‍.എ ഗണേശ് തന്റെ ഭര്‍ത്താവിനെ അടിച്ചുവെന്നത് സത്യമാണെന്ന് ആനന്ദിന്റെ ഭാര്യ ലക്ഷ്മി സിംഗ് പറഞ്ഞു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. 
ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ പോയ ലക്ഷ്മി സിംഗ് ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോലീസില്‍ ഇവര്‍ പരാതിപ്പെട്ടാല്‍ കോണ്‍ഗ്രസിന്റെ നില പരുങ്ങലിലാകും.
തമ്മിലടി ഉണ്ടായതായ വാര്‍ത്ത കോണ്‍ഗ്രസ് നിഷേധിച്ചു. വ്യത്യസ്തമായ വിവരണങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്നത്.
 

Latest News