ജിദ്ദ വിസ്മയിപ്പിച്ചുവെന്ന് ഫിറോസ് കുന്നംപറമ്പില്‍ -video

ജിദ്ദ- നിരാലംബരെ സഹായിക്കുന്നതില്‍ പ്രവാസികളാണ് മുന്‍പന്തിയിലെന്ന് അറിയാമെങ്കിലും ജിദ്ദയിലുള്ള മലയാളികള്‍ കാണിച്ച സ്‌നേഹം തന്നെ വിസ്മയിപ്പിച്ചുവെന്ന് ജീവകാരുണ്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു.
ജിദ്ദയില്‍ മലയാളം ന്യൂസ് ഓഫീസ് സന്ദര്‍ശിച്ച അദ്ദേഹം പത്രാധിപ സമിതി അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു. കേരളത്തിലങ്ങളോമിങ്ങോളം നടത്തി വരുന്ന ജീവകാരുണ്യ സഹായം ഇതുപോലെ തുടരാനാണ് താല്‍പര്യമൊന്നും ചാരിറ്റി ട്രസ്റ്റ് രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും  അദ്ദേഹം ചോദ്യത്തിനു മറുപടി നല്‍കി.

 

Latest News