ധാക്ക കഫേ ആക്രമണം: ആയുധങ്ങള്‍ നല്‍കിയ ഭീകരന്‍ പിടിയില്‍

ധാക്ക- ബംഗ്ലാദേശില്‍ 2016 ല്‍ 22 ബന്ദികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും വിതരണം ചെയ്ത ഭീകരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.  ധാക്കയിലെ ആര്‍ടിസാന്‍ ബേക്കറിയില്‍ 10 മണിക്കൂര്‍ നീണ്ട ഉപരോധത്തില്‍ കൊല്ലപ്പെട്ടവരില്‍ 18 പേരും വിദേശികളായിരുന്നു. പട്ടാള കമാന്‍ഡോകള്‍ ഇരച്ചുകയറിയാണ് രണ്ട് ഡസനോളം പേരെ മോചിപ്പിച്ചിരുന്നത്.
30 കാരനായ മമുനൂര്‍ റഷീദാണ് ധാക്കക്കു പുറത്ത് ബസില്‍ യാത്ര ചെയ്യവേ പിടിയിലായതെന്ന് റാപ്പിഡ് ആക് ഷന്‍ ബറ്റാലിയന്‍ (ആര്‍.എ.ബി) വക്താവ് മുഫ്തി മഹ്്മൂദ് ഖാന്‍ പറഞ്ഞു. ആക്രമണം നടത്തിയ ജംഇയ്യുത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ നിര്‍ണായക തീരുമാനങ്ങളെടുത്തിരുന്നത് മമുനൂര്‍ റഷീദാണെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News