ജിദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ സമ്മര്‍ വെക്കേഷന്‍ ജൂലൈ ഏഴു മുതല്‍

ജിദ്ദ- ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷത്തെ  സമ്മര്‍ വെക്കേഷന്‍ ജൂലൈ ഏഴു മുതല്‍ ഓഗസ്റ്റ് 31 വരെ ആയിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ക്ലാസുകള്‍ സെപ്റ്റംബര്‍ ഒന്നിന് പുനരാരംഭിക്കും. ദമാം ഇന്ത്യന്‍ സ്‌കൂളില്‍ സമ്മര്‍ അവധി ദിനങ്ങള്‍ ജൂലൈ ഏഴു മുതല്‍ ഓഗസ്റ്റ് 29 വരെ ആയിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇവിടെയും അവധിക്കുശേഷം സെപ്റ്റംബര്‍ ഒന്നിനായിരിക്കും ക്ലാസുകള്‍ തുടങ്ങുക.

 

Latest News