Sorry, you need to enable JavaScript to visit this website.

മൂല്യവര്‍ധിത നികുതി: ഉപഭോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സൗദി അധികൃതര്‍

റിയാദ്- മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍ നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോഴും സേവനങ്ങള്‍ നേടുമ്പോഴും തങ്ങള്‍ക്ക് ലഭിക്കുന്ന ബില്ലുകളില്‍ തീയതിയും വാറ്റ് രജിസ്‌ട്രേഷന്‍ നമ്പറും ഉണ്ടെന്നും അഞ്ചു ശതമാനം വാറ്റ് ആണ് ഈടാക്കിയതെന്നും ഉറപ്പു വരുത്തണമെന്ന് സകാത്ത്, നികുതി അതോറിറ്റി ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.
സൗദിയില്‍ ഇതുവരെ ഒന്നര ലക്ഷത്തിലേറെ വ്യാപാര സ്ഥാപനങ്ങളാണ് മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നു മുതലാണ് വാറ്റ് നിലവില്‍ വന്നത്.
തങ്ങള്‍ ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ മൂല്യവര്‍ധിത സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപങ്ങളാണോയെന്ന് അറിയുന്നതിനും നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങളെ കുറിച്ച് അറിയിക്കുന്നതിനും വാറ്റ് ആപ്ലിക്കേഷന്‍ ഉപയോഗിക്കണമെന്ന് സകാത്ത്, നികുതി അതോറിറ്റി ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. ഈയാവശ്യത്തിന് സകാത്ത്, നികുതി അതോറിറ്റിക്കു കീഴിലെ കോള്‍ സെന്ററില്‍ 19993 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും അതോറിറ്റി പറഞ്ഞു.

 

Latest News