Sorry, you need to enable JavaScript to visit this website.

ലിബിയയില്‍ റബര്‍ തോണി മുങ്ങി 117 അഭയാര്‍ഥികള്‍ മരിച്ചു

മിലാന്‍- ലിബിയയില്‍നിന്ന് പുറപ്പെട്ട അഭയാര്‍ഥികളുടെ റബര്‍ തോണി മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി 117 പേര്‍ മരിച്ചതായി കരുതുന്നു. ഇറ്റാലിയന്‍ നാവിക സേന ഹെലിക്കോപ്റ്ററില്‍ രക്ഷപ്പെടുത്തി കരക്കെത്തിച്ച മൂന്ന് പേരാണ് തോണിയില്‍ 200 പേരുണ്ടായിരുന്നതായി അറിയിച്ചതെന്ന് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ വക്താവ് ഫഌവിയോ ഡി ഗിയാക്കോമോ പറഞ്ഞു. ലിബിയയില്‍നിന്ന് റബര്‍ തോണി പുറപ്പെടുമ്പോള്‍ 120 പേര്‍ കയറിയിരുന്നുവെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്.
പടിഞ്ഞാറന്‍ ആഫ്രിക്കയില്‍നിന്നുള്ളവരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ഒരു ഗര്‍ഭിണിയടക്കം പത്ത് സ്ത്രീകളും രണ്ട് കുട്ടികളും ഉണ്ടായിരുന്നു. ഒരു കുഞ്ഞിന് രണ്ട് മാസം മാത്രമാണ് പ്രായം. ബോട്ട് മുങ്ങിയതിനു സമീപമുണ്ടായിരുന്ന ചരക്കു കപ്പല്‍ രക്ഷപ്പെട്ടവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ആരേയും കണ്ടെത്താനായിരുന്നില്ലെന്ന് ഇറ്റാലിയന്‍ തീര സംരക്ഷണ സേന അറിയിച്ചു.

 

Latest News