ജിദ്ദ- മലപ്പുറം മുനിസിപ്പല്‍ കെ.എം.സി.സി നേതാവും ജിദ്ദയില്‍ കോള്‍ഡ് സ്റ്റോറേജ് ബിസിനസുകാരനുമായിരുന്ന മലപ്പുറം കാട്ടുങ്ങല്‍ സ്വദേശി പാലേംപടിയന്‍ അബ്ദുല്‍ നാസര്‍ എന്ന പി.എന്‍. കുഞ്ഞിപ്പ (48) കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായി. ചികില്‍സാര്‍ഥം ഒന്നര മാസം മുമ്പ് നാട്ടില്‍ പോയതായിരുന്നു. പരേതനായ പി.എന്‍.കുഞ്ഞമ്മു ഹാജിയുടെ പുത്രനും ജിദ്ദയില്‍ ബിസിനസുകാരനുമായ പി.എന്‍. അലിയുടെ ഇളയ സഹോദരനുമാണ്. ഭാര്യ: റംല. മക്കള്‍: വസീം, നജ്‌ല, നജീബ്, ലുലു, ലില്ലി, നാദിര്‍.