മദീന- മഹ്ദുദ്ദഹബില്‍ കാര്‍ മറിഞ്ഞ് യുവാവ് മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്ത് അനധികൃത സ്വര്‍ണ ഖനനത്തില്‍ ഏര്‍പ്പെട്ടവരാണ് അപകടത്തില്‍ പെട്ടത്. അനധികൃത സ്വര്‍ണ ഖനനം നടത്തിയ യുവാക്കളെ പ്രദേശവാസിയായ സൗദി പൗരന്‍ കാറില്‍ പിന്തുടരുകയായിരുന്നു. രക്ഷപ്പെടുന്നതിന് ശ്രമിക്കുന്നതിനിടെയാണ് സംഘത്തിന്റെ കാര്‍ അപകടത്തില്‍ പെട്ടത്. സംഘം നടത്തിയ വെടിവെപ്പില്‍ സൗദി പൗരന്റെ കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ യുവാക്കളെ മദീന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മഹ്ദുദ്ദഹബ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.