ഹിറാഗുഹ സന്ദര്‍ശനത്തിനിടെ കാല്‍തെന്നി വീണ് തീര്‍ഥടക മരിച്ചു

മക്ക - ജബലുന്നൂറില്‍ ഹിറാ ഗുഹ സന്ദര്‍ശനത്തിനിടെ കാല്‍തെന്നി വീണ് ശിരസ്സില്‍ പാറ പതിച്ച് പാക്കിസ്ഥാനി തീര്‍ഥാടക മരിച്ചു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ 40 കാരിയുടെ മൃതദേഹം മലയില്‍ നിന്ന് താഴെയെത്തിച്ച് മോര്‍ച്ചറിയിലേക്ക് നീക്കി. സംഭവത്തില്‍ അല്‍ മആബിദ പോലീസ് സ്റ്റേഷന്‍ അന്വേഷണം ആരംഭിച്ചു. സന്ദര്‍ശിക്കുന്നതില്‍ പുണ്യമൊന്നുമില്ലെങ്കിലും ഉംറ തീര്‍ഥാടകര്‍ ധാരാളമായി ഹിറാ ഗുഹ കയറാറുണ്ട്.

 

 

Latest News