ബൈക്ക് മതിലിലിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

നെടുമ്പാശ്ശേരി- നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. അത്താണി മാഞ്ഞാലി റോഡിലാണ് അപകടം. വിമല്‍ ഷിബു (21), അജിത് (21) എന്നിവരാണ് മരിച്ചത്. ഇരുവരും അങ്കമാലി കിടങ്ങൂര്‍ സെന്റ് ജോര്‍ജ് ഐടിസി വിദ്യാര്‍ഥികളാണ്.
വളവില്‍ എതിരെ വന്ന വാഹനത്തില്‍ ഇടിക്കുന്നത് ഒഴിവാക്കാനായി വെട്ടിച്ച ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

 

Latest News