നെല്ലിന് കീടനാശിനി തളിച്ച രണ്ട് പേര്‍ മരിച്ചു; മൂന്ന് പേര്‍ ചികിത്സയില്‍

തിരുവല്ലന്മ- പെരിങ്ങര ആലംതുരുത്തി പാടശേഖരത്ത് നെല്ലിനു കീടനാശിനി തളിച്ച ശേഷം അവശരായ രണ്ടു കര്‍ഷകത്തൊഴിലാളികള്‍ മരിച്ചു. അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കഴപ്പില്‍ കോളനി സനല്‍കുമാര്‍ (42), മാങ്കളത്തില്‍ മത്തായി ഈശോ (68) എന്നിവരാണു മരിച്ചത്. മൂന്നു പേര്‍ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. വ്യാഴാഴ്ചയാണ് ഇവര്‍ പാടത്ത് മരുന്നു തളിച്ചത്. അസ്വസ്ഥതകളെത്തുടര്‍ന്ന് വെള്ളിയാഴ്ച  ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 

Latest News