Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹുഫൂഫിൽ ആത്മഹത്യ ചെയ്ത  മലയാളി നഴ്‌സിന്റെ മൃതദേഹം സംസ്‌കരിച്ചു

നീന.

അൽഹസ- മൂന്ന് മാസം മുമ്പ് താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത മലയാളി നഴ്‌സിന്റെ മൃതദേഹം നാട്ടിൽ സംസ്‌കരിച്ചു. ഹുഫൂഫിൽ നിന്ന് 200 കി.മീ. അകലെ ഹുറൈസിലെ ഹെൽത്ത് സെന്ററിൽ നഴ്‌സായിരുന്ന തിരുവനന്തപുരം പള്ളിക്കൽ പകൽക്കുറി ആറയിൽ പുന്നവിള വീട്ടിൽ നളിനിയുടെ മകൾ നീനയുടെ (27) മൃതദേഹമാണ് വെള്ളിയാഴ്ച  രാവിലെ നാട്ടിലെത്തിച്ച് സംസ്‌കരിച്ചത്. ഇത്തിഹാദ് എയർവെയ്‌സിൽ വെളുപ്പിനു നാലു മണിയോടെയാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്.
രണ്ടര വർഷമായി അൽഹസയിൽ ജോലി നോക്കിയിരുന്ന നീനയെ ഒക്ടോബർ ആദ്യ വാരത്തിലാണ് താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സെപ്റ്റംബർ 24 ന് അവധി കഴിഞ്ഞു മടങ്ങിയെത്തി ദിവസങ്ങൾക്കുള്ളിലാണ് നീന ആത്മാഹുതി ചെയ്തത്.
മരിക്കുന്നതിനു മുമ്പ് അടിയന്തരമായി പത്തു ദിവസത്തെ അവധി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബന്ധപ്പെട്ട വിഭാഗം അനുമതി നിഷേധിച്ചിരുന്നതായി പറയുന്നു. അവധിയിലായിരിക്കെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. വിവാഹം മുടങ്ങുമെന്ന ചിന്തയാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും കരുതുന്നു. 
മരണത്തിൽ തങ്ങൾക്ക് പരാതിയില്ലെന്നും എത്രയും പെട്ടെന്നു മൃതദേഹം നാട്ടിലെത്തിച്ചാൽ മതിയെന്നും അടുത്ത ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാകാൻ മൂന്നു മാസത്തിലധികം സമയമെടുത്തു. നീന ജോലി ചെയ്തിരുന്ന വകുപ്പിൽ നിന്ന് വേണ്ടത്ര സഹകരണം ലഭിക്കാത്തതാണ് കാലതാമസം നേരിടാൻ കാരണം. അൽഹസ സബ് ഗവർണറേറ്റിൽ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സാമൂഹ്യ പ്രവർത്തകർ പരാതി നൽകിയിരുന്നു.
നവയുഗം സാംസ്‌കാരിക വേദി സാമൂഹ്യക്ഷേമ വിഭാഗം കൺവീനർ ലത്തീഫ് കരുനാഗപ്പള്ളി, മണി മാർത്താണ്ഡം എന്നിവരാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയത്. ബോഡി എംബാം ചെയ്തതിനും തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റിനുമുള്ള തുകയും നവയുഗം സാംസ്‌കാരിക വേദിയാണ് കണ്ടെത്തിയത്. 

 


 

Latest News