Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മമതക്ക് രാഹുലിന്റെ ആശംസകള്‍

ന്യൂദല്‍ഹി- ശനിയാഴ്ച്ച കൊല്‍ക്കത്തയില്‍ നടക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് റാലിക്ക്  ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'മുഴുവന്‍ പ്രതിപക്ഷവും ഒന്നിച്ചിരിക്കുന്നു. എന്റെ എല്ലാ പിന്തുണയും ഞാന്‍ മമതാ ദിക്ക് അറിയിക്കുന്നു. നമ്മളെല്ലാം കൂടി ചേര്‍ന്ന് ഐക്യ ഭാരതത്തിന്റെ സന്ദേശം നല്‍കണം,' രാഹുല്‍ കത്തില്‍ പറഞ്ഞു. 

രാജ്യത്തെ പൗരന്‍മാര്‍ നിറവേറ്റാത്ത വാഗ്ദാനങ്ങളിലൂടെയും വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന ശക്തികള്‍ക്കിടയിലൂടെയുമാണ് മുന്നോട്ടു പോവുന്നതെന്നും നല്ല നാളെയെക്കുറിച്ചുളള പ്രതീക്ഷകള്‍ ഈ ശക്തികളെ എടുത്തെറിയുമെന്നും കത്തില്‍ രാഹുല്‍ പറയുന്നു. 

കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ റാലിയില്‍ പങ്കെടുക്കും.

റാലി ബിജെപി വിരുദ്ധരുടെ ശക്തിപ്രകടനമാവുമെന്ന് സൂചനകള്‍. കോണ്‍ഗ്രസിനു പുറമേ, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാ ദള്‍, ജനതാ ദള്‍ സെക്കുലര്‍, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, രാഷ്ട്രീയ ലോക്ദള്‍, നാഷണല്‍ കോണ്‍ഫറന്‍സ്, ദ്രാവിഡ മുന്നേറ്റ കഴകം, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവ റാലിയില്‍ പങ്കെടുക്കും.

 എച്ച് ഡി ദേവ ഗൗഡ, കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമി, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയുടെ ബാബുലാല്‍ മറാണ്ടി, മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, അജിത് സിംഗ്, ബിജെപി എംപി ശത്രുഖ്‌നന്‍ സിന്‍ഹ, മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുളള, ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, എന്‍സിപി നേതാവ് ശരദ് പവാര്‍, യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, പട്ടേല്‍ സമര നേതാവ് ഹര്‍ദിക് പട്ടേല്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കും.  

നേരത്തെ, കര്‍ണാടക മന്ത്രി സഭാ അധികാരമേല്‍ക്കുന്ന ചങ്ങില്‍ വിവിധ ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തിരുന്നു. 
അതിനിടെ, ബിജു ജനതാ ദള്‍, തെലങ്കാന രാഷ്ട്ര സമിതി തുടങ്ങിയവയുടെ നേതാക്കള്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഇത് വരെ തീരുമാനം വന്നിട്ടില്ല. 
ബിജെപിക്കെതിരെ ശക്തമായ ഫെഡറല്‍ സഖ്യം കൊണ്ടു വരാനാണ് മമതയുടെ ശ്രമം. വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ നേരത്തെത്തന്നെ മമതയെ കണ്ട് ചര്‍ച്ച നടത്തിയിട്ടുണ്ട്.

Latest News