ജമ്മു- കശ്മീരിലെ ലഡാക്കിൽ മഞ്ഞു വീഴ്ചയെ തുടർന്ന് മൂന്ന് പേർ മരിക്കുകയും ഏഴ് പേരെ കാണാതാവുകയും ചെയ്തു. സഞ്ചാരികളുടെ വാഹനത്തിന് മേൽ മഞ്ഞു വീണതിനെ തുടർന്നാണ് അപകടം. ലഡാക്കിലെ ഖർഡുങ് ലാ ചുരത്തിലൂടെ സംഘം സഞ്ചരിക്കുമ്പോൾ ആണ് അപകടമുണ്ടായത്. വാഹനം മഞ്ഞിനടിയിൽ പെട്ടു പോയെന്നും സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ മഞ്ഞു മാറ്റൽ തുടരുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. സംസ്‌ഥാന ദുരന്ത ദുരിതാശ്വാസ സേനയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. സമുദ്രനിരപ്പിൽ നിന്ന് 17,500 അടി ഉയരത്തിലാണ് അപകടം നടന്ന സ്ഥലം.






