Sorry, you need to enable JavaScript to visit this website.

ശബരിമലയിൽ 51 യുവതികൾ പ്രവേശിച്ചുവെന്ന് സർക്കാർ സുപ്രീം കോടതിയിൽ

ന്യൂദൽഹി- ശബരിമലയിൽ അൻപത്തിയൊന്ന് യുവതികൾ പ്രവേശിച്ചുവെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് ശേഷമാണ് ഇത്രയും സ്ത്രീകൾ പ്രവേശിച്ചതെന്നും സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു. ദർശനം നടത്തിയ സ്ത്രീകളുടെ പേരും സത്യവാങ്മൂലത്തിലുണ്ട്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് സ്ത്രീകൾ. ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു, കനകദുർഗ എന്നിവർ ജീവന് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ വാദം കേൾക്കവെയാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിത്.  മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് മുഖേന നൽകിയ ഹരജിയിൽ ഇന്നു വാദം കേൾക്കാമെന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞിരുന്നു. 
രണ്ടു വനിതകൾക്കും മുഴുവൻ സമയ സുരക്ഷ ഒരുക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണം. ശാരീരികമായും സാമൂഹിക മാധ്യമങ്ങളിലൂടെയും ആക്രമിക്കുന്നവരെ നിയമപരമായി നേരിടണമെന്നുമാണ് ഹരജിയിലെ ആവശ്യം. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് തടസ്സങ്ങൾ ഇല്ലാതെ ശബരിമലയിൽ പ്രവേശിക്കാൻ അധികൃതർക്ക് നിർദേശം നൽകി ഉത്തരവ് ഇറക്കണം. ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ ജീവന് അപകടമില്ലാതെ ക്ഷേത്രം സന്ദർശിക്കാൻ പോലീസ് സുരക്ഷയടക്കം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

സുരക്ഷവേണമെന്ന ബിന്ദു, കനക ദുര്‍ഗ എന്നിവരുടെ ഹര്‍ജി സുപ്രീം കോടതി തീര്‍പ്പാക്കി. ഇരുവരുടെയും ജീവനും സ്വത്തിനും പൂര്‍ണ്ണ സുരക്ഷ നല്‍കാന്‍ കോടതി  ഉത്തരവിട്ടു. അതേസമയം, ഹര്‍ജിയില്‍ ഉന്നയിച്ച മറ്റ് വിഷയങ്ങള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. 

Latest News