റിസോര്‍ട്ടിലെ ഇരട്ടക്കൊല: മുഖ്യപ്രതി ബോബന്‍ മധുരയില്‍ അറസ്റ്റില്‍

ബോബന്‍

ഇടുക്കി- ചിന്നക്കനാല്‍ ഗ്യാപ് റോഡിന് സമീപം ഏലത്തോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൂപ്പാറ നടുപ്പാറയില്‍ ഏലത്തോട്ടം ഉടമയും തൊഴിലാളിയും കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി കുളപ്പാറച്ചാല്‍ പഞ്ഞിപ്പറമ്പില്‍ ബോബനെ (30) അറസ്റ്റുചെയ്തു. തമിഴ്നാട്ടിലെ മധുരയില്‍നിന്നാണ് ഇയാളെ പോലിസ് പിടികൂടിയത്.
പ്രത്യേകസംഘങ്ങളായി തിരിഞ്ഞ് തമിഴ്നാട് അതിര്‍ത്തിയിലും വയനാട്ടിലും പോലിസ് അന്വേഷണം ഊര്‍ജിതമാക്കിവരവെയാണ് ഇയാള്‍ മധുരയില്‍ പിടിയിലായത്.
ഏലത്തോട്ടം ഉടമ ജേക്കബ് വര്‍ഗീസ് (40), തൊഴിലാളിയായ മുത്തയ്യ (55) എന്നിവരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ചയാണ് തോട്ടത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കൊലയാളിക്ക് സഹായം ചെയ്തുകൊടുത്ത ദമ്പതികളെ കഴിഞ്ഞദിവസം അറസ്്റ്റുചെയ്തിരുന്നു.  ബോബനാണ് കൊല നടത്തിയതെന്ന് ഇവര്‍ പോലിസിന് മൊഴി നല്‍കിയിരുന്നു.  ബോബനെ ഒളിവില്‍ കഴിയാനും ഏലം വില്‍ക്കാനും സഹായിച്ചെന്നും പ്രതിഫലമായി 25,000 രൂപ കിട്ടിയെന്നും ദമ്പതികള്‍ പോലിസിനോട് സമ്മതിച്ചു. ഇരട്ടക്കൊലയുടെ കാരണം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.

Latest News