യു.എസ് കമ്പനി 850 കോടി നല്‍കി വാങ്ങി മലയാളിയുടെ ബൈജൂസ്

കൊച്ചി- അമേരിക്കന്‍ കമ്പനിയായ 'ഓസ്‌മോ'യെ മലയാളിയായ ബൈജു രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന കമ്പനിയായ ബൈജൂസ് ഏറ്റെടുത്തു. പഠനവുമായി ബന്ധപ്പെട്ട ഗെയ്മുകള്‍ നിര്‍മിക്കുന്ന  പ്രശസ്തമായ കമ്പനിയാണ് 'ഓസ്‌മോ'.  ഏകദേശം 850 കോടി രൂപയ്ക്കാണ് (12 കോടി ഡോളര്‍) കമ്പനി ബൈജൂസ് ഏറ്റെടുത്തിരിക്കുന്നത്.
ഓസ്‌മോ കമ്പനിയുടെ 'ഫിസിക്കല്‍ ടു ഡിജിറ്റല്‍ ടെക്‌നോളജി' സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രയോജനപ്പെടുത്തിനാണ് ബൈജൂസ് ലക്ഷ്യമിടുന്നത്. ഇതിനു പുറമെ മൂന്നു മുതല്‍ എട്ടു വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടി ഫണ്‍ ലേണിങ് സൊലൂഷന്‍ ഇതു വഴി ലഭ്യമാക്കും.
കഴിഞ്ഞ മൂന്നു വര്‍ഷമായി 100 ശതമാനം വളര്‍ച്ചയാണ് ബൈജൂസ് കൈവരിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ വര്‍ഷം വരുമാനം മൂന്നു മടങ്ങ് വര്‍ധിച്ച് 1,400 കോടിയിലെത്തിക്കുകയാണ്  ലക്ഷ്യം.

കഴിഞ്ഞ മാസം വിവിധ നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്നായി 54 കോടി ഡോളറിന്റെ മൂലധന സമാഹരണം നടത്തിയതോടെ ബൈജൂസ് ലോകത്തിലെ ഏറ്റവും മൂല്യമുള്ള എജുക്കേഷന്‍ ടെക്‌നോജളി കമ്പനിയായി മാറിയിരുന്നു. ഏതാണ്ട് 360 കോടി ഡോളറാണ് കമ്പനിയുടെ മൂല്യമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതായത് ഏതാണ്ട് 25,200 കോടി രൂപ.

 

 

Latest News